ഭാമ : ആ best , ടാ മോനെ നിന്റെ വീട്ടുകാർ സമ്മതിക്കാത്ത കല്യാണത്തിന് അവർ ഓക്കെ ആണോ. പയ്യൻ : എന്നെ ഭയങ്കര ഇഷ്ടമാണ് കൊച്ചച്ചന്. ഞാൻ വിളിച്ചു പറഞ്ഞിരുന്നു.
ഭാമ : എന്നാൽ ഇപ്പോൾ തന്നെ വിട്ടോ, ദേ പിന്നൊരു കാര്യം, പെണ്ണിനെ ഇട്ട് കഷ്ടപ്പെടുത്തരുത്. കലഹവും സ്നേഹവും സങ്കടവും എല്ലാം കാണും മുന്നോട്ടുള്ള ജീവിതത്തിൽ അതുകൊണ്ട് എല്ലാം അഡ്ജസ്റ്റ് ചെയ്തു വേണം ജീവിക്കാൻ. കേട്ടോ.
പയ്യനും പെണ്ണും : കേട്ടു മേഡം. ഭാമ : എന്നാൽ വിട്ടോ,,, പയ്യൻ : മേഡം ഒരുപാടു നന്ദിയുണ്ട്. ഭാമ : ഓ.
പയ്യൻ : ഞങ്ങൾ കാരണം മാഡത്തിന്റെ ജോലിക്ക് problem കാണുമോ
ഭാമ : ആ 😆, കൂടിപ്പോയിക്കഴിഞ്ഞാൽ സസ്പെൻഷൻ, അല്ലെങ്കിൽ ട്രാൻസ്ഫർ, ഇതൊക്കെ എനിക്കു വല്ലപ്പോഴും കിട്ടുന്നതല്ലേ, എനിക്കു ശീലമായി ഇതൊക്കെ. നിങ്ങൾ നിങ്ങളുടെ കാര്യം നോക്ക്. 🥰 അങ്ങനെ പയ്യനും പെണ്ണും അവരുടെ വണ്ടിയിൽ കയറി പോകുന്നതുവരെ അവിടെ നിന്നു.
അങ്ങനെ അവൾ തിരിച്ചു ഓഫീസിൽ പോയില്ല നേരെ വീട്ടിൽ പോയി. നേരത്തെ വന്ന ഭാമയെ കണ്ടു മനു അവളുടെ അടുത്തേക്ക് ചെന്നു കാര്യം തിരക്കി. ഭാമ നടന്ന കാര്യം പറഞ്ഞു. ഭാമയെ കെട്ടിപ്പിടിച്ചിട്ടു മനു : അടിപൊളി ചേച്ചിയമ്മേ.
ഭാമ : ഉം, മനു : ചേച്ചിയമ്മേ ഒരു കാര്യം പറയട്ടെ. ഭാമ : എന്താടാ മനു : എന്നെ വീട്ടിൽ നിന്നും വിളിച്ചിരുന്നു. ഭാമ : അതിനെന്താ, എന്ധെങ്കിലും പ്രശ്നമുണ്ടോ. മനു : ഒരു ചെറിയ പ്രശ്നമുണ്ട് ഭാമ : നീ ടെൻഷൻ അടിപ്പിക്കാതെ കാര്യം പറ മനു : എനിക്കു വിസ റെഡിയായി 🥹 അത് പറഞ്ഞപ്പോൾ മനുവിന്റെ കണ്ണുനിറയുന്നുണ്ടായിരുന്നു.
ഭാമ : ആ, നല്ല കാര്യം. പോയി രക്ഷപെടട.
മനു : എന്നാലും എന്റെ ചേച്ചിയമ്മയെ എനിക്കു പിരിയേണ്ടി വരില്ലേ. ഞാൻ പോകുന്നില്ല. ഭാമ : ടാ പൊട്ടാ ഇവിടെ കിടന്നു നരകിക്കാതെ കേറിപോകാൻ നോക്കടാ.