മനു വിങ്ങി കരഞ്ഞുകൊണ്ട് ഭാമയെ കെട്ടിപ്പിടിച്ചു. ഭാമക്കും നല്ല വിഷമം ഉണ്ടങ്കിലും അവന്റെ നല്ലതിന് വേണ്ടിയാണെന്ന് വിചാരിച്ചു സങ്കടം അവൾ അമർത്തിപിടിച്ചു.
ഭാമ : ടാ പിള്ളേരെ പോലെ കരയാതെടാ. നിന്റെ നല്ലതിന് വേണ്ടിയാണു ഞാൻ പറയുന്നത്. നീയൊന്നു ചിന്തിച്ചു നോക്കിക്കേ, എന്നും നിന്റെ അമ്മയെ ചേച്ചിടെ വീട്ടിൽ നിർത്തിയാൽ മതിയോ. നിനക്കും സ്വന്തമായി വീട് വേണ്ടേ, ഒരു കുടുംബം വേണ്ടേ. അതുകൊണ്ട് എന്റെ മോൻ പോയി നന്നാവാൻ നോക്ക്. ഈ പറയുന്നത് നിന്റെ ചേച്ചിയമ്മയാണ്.
അങ്ങനെ അവസാനം അവൻ അവളുടെ നിർബദ്ധത്തിൽ വഴങ്ങി. വീട്ടിൽ വിളിച്ചു ഓക്കേ പറഞ്ഞു. അങ്ങനെ അന്നത്തെ ദിവസം കഴിഞ്ഞു. പിറ്റേന്ന് ഓഫീസിൽ എത്തിയ ഭാമക്ക് ചെറിയൊരു പണികിട്ടി. “സസ്‌പെൻഷൻ” 2 മാസത്തേക്ക് കിട്ടി. അത് സന്തോഷത്തോടെ ഏറ്റു വാങ്ങി അവൾ വീണ്ടും വീട്ടിൽ വന്നു
മനു : ഇതെന്താ ഇ ന്നും നേരത്തെ വന്നത്. ഭാമ : ഇനി കുറച്ചു നാളത്തേക്ക് വീട്ടിൽ കാണും. മനു : 🧐 മനസ്സിലായില്ല. ഭാമ :😆 ഇന്നലത്തെ കാര്യങ്ങൾ കൊണ്ട് സസ്‌പെൻഷൻ കിട്ടി മോനെ. മനു : അത് കലക്കി 😂.
ഭാമ : അതെയതെ, അല്ല നീ ഇന്നത്തേക്കാണ് പോകുന്നത്. മനു : അയ്യോ, അത് പറയാൻ വിട്ടു പോയി. എന്നെ കൊണ്ടുപോകുന്ന ചേട്ടൻ വിളിച്ചിരുന്നു. ഈ വരുന്ന വള്ളിയാഴ്ച ചെല്ലണം എന്നാണ് പറഞ്ഞത്.
ഭാമ : അല്ല എന്തു ജോലിയാണെന്നു പറഞ്ഞില്ലല്ലോ. മനു : ഒരു ഹൈപ്പർ മാർകെറ്റിലാണ്. ഭാമ : ടിക്കറ്റ് എടുത്തോ.
മനു : ടിക്കറ്റ് അയച്ചു തന്നിട്ടുണ്ട്. മനു ടിക്കറ്റിന്റെ ഫോട്ടോ അവളെ കാണിച്ചു. ഭാമ : നീയന്നാണ് വീട്ടിലേക്കു പോകുന്നത്.
മനു : നാളെ വൈകിട്ട് പോകാനാണു. ഭാമ : ഇനി എന്ന് കാണും നിന്നെ. മനു : ചേച്ചി വിളിച്ചാൽ ഞാനിങ്ങു വരും. ഭാമ : ഓഹോ. 😆
മനു :😂 ഭാമ : ടാ വാ, നമുക്ക് പുറത്തു പോയിട്ട് വരാം.