പക
Paka
മേ ഐ കമിങ് സർ.എന്ന ചോദ്യം കേട്ട് ഞാൻ ഓഫീസിലെ വാതിലിൽ നോക്കി കൊണ്ട്
യെസ് കമിങ് ശില്പ
സാർ സാറിനെയും തിരക്കി ഒരു സ്ത്രീ റിസെപ്ഷൻ കേബിനിൽ..
ആരാണ് ശില്പ എന്നെയും കാത്തിരിക്കുന്നത്.
ഞാൻ ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല
സാറിനെ കാണണം എന്ന് മാത്രമേ പറയുന്നുള്ളു.
ഓക്കേ ജസ്റ്റ് ടെൻ മിനുട്ട് അവരോടൊന്നു വെയ്റ്റ് ചെയ്യാൻ പറയു.
ഓക്കേ സർ ഞാൻ പറയാം.
റിസപ്ഷനിസ്റ്റ് ശില്പ പുതുതായി എന്റെ ഓഫീസിൽ ജോയിൻ ചെയ്തതെ ഉള്ളു. എല്ലാം ഒന്ന് പഠിച്ചു വരുന്നതേയുള്ളൂ കേട്ടോ. എനിക്കവളെ അങ്ങ് കെട്ടിയാലോ എന്നൊരാഗ്രഹം മനസിലുണ്ട്. ഇതുവരെ ഇവളോടൊ മറ്റുള്ളവരോഡോ പറഞ്ഞിട്ടില്ല. ഹോ സോറി എന്റെ ബെസ്റ്റ് ഫ്രണ്ട് ഒരുത്തൻ കാർത്തി അവനോടു സൂചിപ്പിച്ചിട്ടുണ്ട്. സമയം വരുമ്പോൾ അവതരിപ്പിക്കാൻ വെച്ചിരിക്കുന്ന വിഷയം ആണത്..
ഹോ സോറി എന്നെ പരിജയ പെടുത്തിയില്ലല്ലോ അല്ലേ.
ഞാൻ മനു.
യഥാർത്ഥ പേര് മനു അരവിന്ദ്.
അരവിന്ദ് എന്റെ അച്ഛനാണ് കേട്ടോ.
എറണാകുളം സിറ്റിയിൽ നിന്നും കുറച്ചു മാറി ഒരു എക്സ്പോർട്ടിങ് കമ്പനി നടത്തുന്നു..
അപ്പൊ നിങ്ങൾ കരുതും എനിക്കെന്തോ വലിയ പ്രായം ഒക്കെ ഉണ്ടാകും എന്ന്.
സോറി എന്റെ പ്രായം ഇരുപത്തി ഏഴ് വരുന്ന മീനത്തിൽ..
ഒരുപാട് യാഥനകൾ സഹിച്ചിട്ടാണേലും കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് എക്സ്പോർട്ടിങ് കമ്പനിയുടെ മുതലാളി ആയി മാറി.
അതിന് പിന്നിൽ ഒന്ന് രണ്ടു നെറിവില്ലായ്‌മ ഉണ്ട് എങ്കിലും ഇപ്പൊ അതെല്ലാം തിരുത്തി.
ഞാൻ നെറികേട് കാണിച്ചവരോട് മാപ്പ് പറഞ്ഞു അവർക്ക് വേണ്ട സെറ്റിൽ മെന്റ് എല്ലാം നടത്തി കേട്ടോ.
സൊ ഇപ്പൊ ഞാൻ ഹാപ്പി എന്നെ ചുറ്റിയുള്ളവരും ഹാപ്പി..
ഇടയ്ക്കു ഞാൻ പറയാൻ വന്ന കഥ മറക്കുന്നുണ്ടോ എന്നൊരു തോന്നൽ.
സോറി എന്നെ ഒന്ന് പരിചയപെടുത്തിയത് ആണ് കേട്ടോ.
.
ഞാൻ ധരിച്ചിരുന്ന കോട്ട് നേരെയാക്കികൊണ്ട് ഓഫീസിൽ നിന്നും പുറത്തിറങ്ങി നേരെ റിസപ്ഷനിലേക്ക് നടന്നു…