മനു അമ്മേയെയും നോക്കി ഒരേ നിൽപ് ആയിരുന്നു.
അമ്മേ എന്ന് വിളിച്ചോണ്ട് അവൻ അമ്മയെ കെട്ടിപിടിച്ചു നിന്നു കരഞ്ഞു.
കണ്ടു നിന്ന ശിൽപയുടെ കണ്ണും നനഞ്ഞോ..
ഇപ്പൊ നിന്റെ പ്രേശ്നങ്ങൾ എല്ലാം തീർന്നില്ലേ ദേ നിന്റെ അമ്മ.
ഇനി എന്താന്ന് വെച്ചാൽ ആയിക്കോ.
നിനക്ക് അമ്മയെ കാണാത്തതിലുള്ള വിഷമം എല്ലാം മാറിയില്ലേ.
മോനേ എന്നോട് ക്ഷമിക്കെടാ എന്ന് പറഞ്ഞോണ്ട് അമ്മ കാർത്തിയുടെ കാലിലേക്ക് വീണു..
എന്റെ കലിലല്ല അമ്മേ വീഴേണ്ടത്.
കഴിഞ്ഞ പത്ത് വർഷക്കാലം ഇവന്റെ അച്ഛനും അമ്മയും കൂട്ടുകാരനും ഒക്കെ ആയി ഇവന്റെ കൂടെ നിന്ന ഒരാളുണ്ട് അതേ ഇവന്റെ അച്ഛൻ അങ്ങേരുടെ കാലില നിങ്ങൾ വീണ് കിടക്കേണ്ടത്.
നിങ്ങൾക്കാറിയോ നിങ്ങൾ പോയിട്ട് പത്തുവർഷമായി. അന്ന് തൊട്ടു ഇന്നുവരെ നിങ്ങളെ പറ്റി തെറ്റായ ഒരു വാക്കുപോലും പറഞ്ഞിട്ടില്ല അങ്ങേര് ഞങ്ങൾ എന്തേലും പറഞ്ഞാൽ തന്നെ അത് തിരുത്തിയിട്ടേ ഉള്ളു..
ആ മനുഷ്യന്റെ കാലിലാണ് നിങ്ങൾ വീഴേണ്ടത്..
എന്ന് പറഞ്ഞോണ്ട് കാർത്തി അവിടെ നിന്നും പുറത്തേക്കു വന്നു.
ശില്പ നി അമ്മയെ നോക്കണേ എന്ന് പറഞ്ഞോണ്ട് മനുവും അവന്റെ പിന്നാലെ ഇറങ്ങി.
പുറത്തു വന്നതും കാർത്തി ഒരു സിഗരറ് എടുത്തു വായിൽ വെച്ചു.
ഊതാൻ തുടങ്ങി.
നി എന്താടാ ഇങ്ങിനെ ആയത് എന്ന് കാർത്തി മനുവിനെ നോക്കി ചോദിച്ചു..
ഞാൻ കരുതിയത് നി രണ്ടെണം പൊട്ടിക്കും എന്ന..
കാർത്തി എത്ര പറഞ്ഞാലും അവരെന്റെ അമ്മയെല്ലേടാ എന്ന് പറഞ്ഞോണ്ട് മനു പൊട്ടി കരയുന്നത് ശില്പയും മനുവിന്റെ അമ്മയും ജനലരികിൽ നിന്നും കേൾക്കുന്നുണ്ടായിരുന്നു.
ഞാൻ പറഞ്ഞില്ലേ അമ്മേ മനു നിങ്ങളെ വെറുക്കില്ല എന്ന്.
ഈ മൂന്ന് മാസത്തെ എന്റെ അനുഭവം വെച്ചു പറയുകയാ മനുവിന് നിങ്ങളെ എന്നല്ല ആരെയും വെറുക്കാൻ കഴിയില്ല അമ്മേ..
അവന്റെ മനസ്സ് എനിക്കറിയാം.
അവന്റെ ഹൃദയത്തിൽ എന്നും നിങ്ങളായിരുന്നു..
നിങ്ങൾ മാത്രമായിരുന്നു അമ്മേ.
അതുകേട്ടതും മനുവിന്റെ അമ്മ അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് കരഞ്ഞു.
എന്നെ ഇത്രയും സ്നേഹിച്ചിരുന്ന എന്റെ മോനേ തനിച്ചാക്കിയാണല്ലോ മോളെ എന്നെ വെറും കാമ സുഖത്തിനായി സമീപിച്ചവന്റെ കൂടെ ഞാൻ പോയത്.