ആ ശില്പ
ഇന്നതെകുള്ള ഡെലിവറി
റിപ്പോർട്ട് തയ്യാറാക്കിയില്ലേ.
തയ്യാറാക്കി കൊണ്ടിരിക്കുകയാ സാർ.
ഓക്കേ വേഗം വേണം കേട്ടോ.
ക്ലൈന്റിന്നു എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ എന്നെ വിളിക്കാൻ പറഞ്ഞാൽ മതി.
പറയാം സാർ. ഇതുവരെഅങ്ങിനെ യുള്ള മെയിൽ ഒന്നും വന്നിട്ടില്ല.
ഓക്കേ.
ആ നി ആരോ വെയ്റ്റ് ചെയ്യുന്നുണ്ട് എന്ന് പറഞ്ഞില്ലേ.
അതെ സാർ.
അവരെവിടെ.
ഇവിടെ ഉണ്ടായിരുന്നു സാർ ഞാനൊന്നു നോക്കട്ടെ..
ഹ്മ്മ് പോയിട്ടുണ്ടേൽ ഇനി തിരഞ്ഞു പിടിക്കാനൊന്നും നിൽക്കേണ്ട.
നി മെയിൽ ക്ലിയർ ചെയ്യാൻ ശ്രമിചോളൂ.
ദൂരേക്കൊന്നും പോകാറായിട്ടില്ല സാർ ഇവിടെ അടുത്തെവിടെയെങ്കിലും കാണും.
എന്ന് പറഞ്ഞോണ്ട് ശില്പ പുറത്തേക്കിറങ്ങി.
സാർ എന്നുള്ള ശിൽപയുടെ വിളികേട്ട ഇടത്തേക്ക് ഞാൻ ചെന്നു,
ശില്പ ഒരു മധ്യവയസ്കയായ സ്ത്രീയെ താങ്ങിക്കൊണ്ട് നില്കുന്നു.
എന്താ എന്ത് പറ്റി ശില്പ.
സാർ ഇവരാണ് സാറിനെ തേടി വന്ന സ്ത്രീ ഞാൻ നോക്കുമ്പോൾ ഇവർ വീയുന്നതാണ് കണ്ടത്.
ഹോ അവരെ ആ ചെയറിലേക്ക് ഇരുത്തു
വെള്ളം എന്തെങ്കിലും വേണമെന്ന് ചോദിച്ചു നോക്ക് ശില്പ..
അമ്മ നിങ്ങൾ ഓക്കേ അല്ലേ.
ബുദ്ധിമുട്ട് വല്ലതും ഉണ്ടോ.
ഞാൻ അടുത്ത് എത്തിയതും മോനേ എന്ന് വിളിച്ചോണ്ട് ആ സ്ത്രീ എന്റെ കാലിലേക്കു വീണു.
അയ്യോ എന്ന് പറഞ്ഞു ഞാൻ കാൽ പിൻവലിച്ചു കൊണ്ട് അവരുടെ മുഖത്തേക്ക് ഒന്ന് നോക്കി..
അമ്മ എന്ന് നാവിൽ വന്നുവെങ്കിലും ഞാൻ ഒന്നും മിണ്ടാതെ നിന്നു.
ഈ അമ്മയോട് ക്ഷമിക്കെടാ എന്ന് പറഞ്ഞോണ്ട് അവര് വീണ്ടും എന്റെ കാലിൽ തൊട്ടു.
ശില്പ ഇവരാണോ നി പറഞ്ഞ സ്ത്രീ.
അതേ സാർ.
ഇവരോട് പോകാൻ പറ. ശില്പ.
വയ്യാന്നു തോനുന്നു സാർ കുറച്ചു നേരം ഇവിടെ ഒന്നിരുന്നോട്ടെ.
വഴിയിൽ കൂടി പോകുന്നവര്ക്ക് വന്നിരിക്കാൻ വേണ്ടി ഉണ്ടാക്കിയതല്ല എന്റെ ഈ സ്ഥാപനം..
അത് കേട്ട് ശില്പ അവരെ അവിടെ ഇരുത്തികൊണ്ട്.
സാർ വയ്യാ എന്ന് പറഞ്ഞത് കൊണ്ടാണ്. ഞാൻ.
ഓക്കേ ഇപ്പൊ മാറിയില്ലേ ഇനി അവരോടു പോകാൻ പറ.
സാർ അവർക്ക് എന്ന് പറഞ്ഞു ശില്പ സംസാരിക്കാൻ തുടങ്ങിയതും.