അതിന് മനു തനിച്ചല്ലലോ അവന്റെ അച്ഛനുണ്ടല്ലോ കൂടെ.
അത് കേട്ടതും അവരുടെ കണ്ണ് നീർ അവരാൽ അടക്കാൻ കഴിയാതെ ഒഴുകി കൊണ്ടിരുന്നു..
മോനെ എണീക്കെടാ ഇന്നാ ഈ ചായ അങ്ങോട്ട് കുടി..
ശരീരത്തിലെ അസുഖങ്ങളും ക്ഷീണവും എല്ലാം അങ്ങോട്ട് പോകട്ടെ.
എന്ന് പറഞ്ഞോണ്ട് ചായ കപ്പ് എന്റെ നേരെ നീട്ടി.
ഹ്മ്മ് ഞാൻ ഒന്നുടെ കിടക്കെട്ടെ..
ഇന്നലെ ഞാനാകെ ഭയന്നു കേട്ടോ.
നി ക്ഷീണിച്ചു വന്നു കിടന്നിട്ട് ഒന്നും കഴിച്ചില്ലല്ലോ മോനെ.
വേണ്ടാ എന്ന് തോന്നി അതുകൊണ്ടല്ലേ..
ഹ്മ്മ് ഇന്ന് നിനക്ക് ഓഫീസിൽ പോകണ്ടേ
ഹോ അത് ഞാൻ മറന്നു പോയി.
എന്ന് പറഞ്ഞോണ്ട് ഞാൻ എണീറ്റു ബാത്‌റൂമിലേക്കോടി..
മോനെ നി വരുമ്പോളേക്കും ചായ തണുക്കും കേട്ടോ .
ഹോ എവിടെ എന്ന് ചോദിച്ചോണ്ട് ഞാൻ മേശമേൽ ഇരുന്ന ചായ എടുത്തു കുടിക്കാൻ തുടങ്ങി..
എനിക്കെന്റെ എല്ലാം അച്ഛനാണ്.
എനിക്കുവേണ്ടി ജീവിക്കുന്ന അച്ഛൻ.
മരണത്തിലേക്ക് കാറോടിച്ചു കൊണ്ടിരുന്ന അച്ഛനെ ഞാൻ തിരിച്ചു വിളിക്കുമ്പോൾ അച്ഛന്റെ മുഖം നിരാശ നിറഞ്ഞതായിരുന്നു.
ഞാൻ കയ്യിൽ പിടിച്ചു കരയുന്നത്
സഹിക്കാവയ്യാതെ ആയിരുന്നു അച്ഛൻ ആത്മഹത്യാ എന്ന ചിന്തയിൽ നിന്നും പിന്തിരിഞ്ഞത്.
അതിനു ശേഷം ഇപ്പോൾ ഞാനും അച്ഛനും നല്ല കൂട്ടുകാരെ പോലെ ജീവിച്ചു പോരുന്നത്.
അച്ഛന്റെ വിഷമങ്ങൾ എല്ലാം തന്നെ എന്നോട് പറയും അതുപോലെ സന്തോഷങ്ങളും..
ഞാനും തിരിച്ചല്ല കേട്ടോ.
എല്ലാം ഷെയർ ചെയ്യുന്ന നല്ല രണ്ടു കൂട്ടുകാർ..
ഞങ്ങടെ ജീവിതം ഇങ്ങിനെ ആക്കി തീർത്തത് എന്റെ അമ്മ അതായത് അച്ഛന്റെ ഭാര്യ എന്ന് പറയുന്ന ആ നശിച്ച സ്ത്രീ ആയിരുന്നു.
ഒരുകാര്യത്തിൽ മാത്രം എനിക്ക് അമ്മയോട് തീർത്താൽ തീരാത്ത നന്ദിയുണ്ട്.
അമ്മ കാരണമാണല്ലോ ഇങ്ങിനെ ഒരച്ഛനെ എനിക്ക് കിട്ടിയത്..
അച്ഛന്റെ ഉള്ളം പിടയുകയാണെന് എനിക്കറിയാം എനിക്കെ അറിയൂ.
ഒരുപാട് സ്നേഹിച്ചിരുന്നു അച്ഛൻ അമ്മയെ..
അമ്മ ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടായിരുന്നപ്പോ ഒരു കുറവും അച്ഛൻ വരുതിയിട്ടില്ല
അച്ഛനറിയില്ലല്ലോ ഞാനിന്നലെ അവരെ കണ്ടു എന്ന്. അതുകൊണ്ടാണ് ഞാനിന്നലെ കുറച്ചു അധികം അകത്താക്കിയത് എന്നും. അവരിപ്പോ എന്റെ സ്റ്റാഫിന്റെ വീട്ടിൽ ഒരു അതിഥിയെ പോലെ കഴിയുന്നുണ്ടെന്നും