എന്താടാ ഒരു ആലോചന ഒന്നുമില്ല അച്ഛാ..
നിനക്ക് എന്നോട് എന്തോ പറയാനുണ്ട്. അല്ലേ അത് പറയാനുള്ള മടികൊണ്ടാണോ അതോ എന്നെ അറിയിക്കേണ്ട എന്ന് തോന്നിയത് കൊണ്ടോ.എന്താ കാര്യം
അത് പിന്നെ അച്ഛാ
അച്ഛാ.
അതേടാ ഞാൻ നിന്റെ അച്ഛൻ തന്നെയാ മോനേ നി കാര്യം പറ
വല്ല പെൺകുട്ടിയും നിന്റെ മനസ്സിൽ കയറിക്കൂടിയോ മോനേ.
അതൊന്നും അല്ല അച്ഛാ
വയസ്സ് അതാണല്ലോ അതാ
പിന്നെ എന്താടാ കാര്യം
അച്ഛാ അമ്മയിപ്പോ തിരിച്ചു വന്നാൽ അച്ഛൻ സ്വീകരിക്കുമോ. അതോ ചവിട്ടി പുറത്താക്കുമോ.
എന്തിനാടാ അവളുടെ കാര്യം ഇപ്പൊ പറയുന്നേ അവള് നമ്മളെ ഒന്നും വേണ്ട എന്ന് പറഞ്ഞു പോയതല്ലേ.
അതൊക്കെ ശരിയാ.
ഞാൻ ചോദിച്ചതിന്ന് ഉത്തരം താ.
അമ്മയിപ്പോ തിരിച്ചു വന്നാൽ അച്ഛൻ സ്വീകരിക്കുമോ ഇല്ലയോ അതെനിക്കറിയണം.
അതെന്തിനാടാ അവളുടെ കാര്യം ഇങ്ങിനെ പറയുന്നേ..
അച്ഛൻ ഇപ്പോഴും ഉത്തരം പറഞ്ഞില്ല
അച്ഛൻ എണീറ്റു നടക്കാൻ തുടങ്ങിയതും ഞാൻ അച്ഛന്റെ കൈ പിടിച്ചു അവിടെ ഇരുത്തി.
അച്ഛൻ പറ എന്റെ അമ്മയെന്നു പറയുന്ന ആ സ്ത്രീയെ സ്വീകരിക്കുമോ ഇല്ലയോ.
കഴിഞ്ഞു പോയ വിഷയമല്ലെടാ അത് അവളിപ്പോ അവന്റെ കൂടെ സന്തോഷിക്കുക ആയിരിക്കും.
നമ്മളെന്തിനാ അവളെ കുറിച്ചാലോചിച്ചു വെറുതെ സമയം കളയുന്നെ മോനേ.
അച്ഛന് അമ്മയോട് ദേഷ്യമുണ്ടോ ഇപ്പോഴും.
എനിക്ക് ദേഷ്യം ഒന്നുമില്ല ആരോടും നിന്നെ തനിച്ചാക്കി പോയല്ലോ എന്നാലോചിക്കുമ്പോൾ ഒരു വിഷമം അത്രയേ ഉള്ളു എനിക്ക്.
നിന്റെ നല്ല പ്രായത്തിൽ നിന്നെ തനിച്ചാക്കി പോയില്ലേ അവൾ.
അച്ഛനിതുവരെ അമ്മ ഒരു ചീത്തയാ എന്ന് ഒരു വാക്ക് കൊണ്ട് പോലും പറഞ്ഞിട്ടില്ല.
അവൾ അവൾ എന്ന് മാത്രമേ പറയുന്നുള്ളു. പറഞ്ഞിട്ടുള്ളു ഇപ്പോഴും ശരി അമ്മ ഞങ്ങളെ തനിച്ചാക്കി പോയ അന്ന് തൊട്ടു ഇന്നുവരെ..
അച്ഛനെന്താ അമ്മയെ വെറുക്കാത്തെ എന്ന് മുന്നേ എപ്പോയോ ഞാൻ ചോദിച്ചിട്ടുണ്ട് അപ്പൊ കിട്ടിയ മറുപടി.
നമ്മളെ ഇഷ്ടമല്ല എന്ന് കരുതി നമ്മൾ അവരെ വെറുക്കേണ്ടതുണ്ടോ മോനേ.
അവൾക്ക് ഇഷ്ടപ്പെട്ടവന്റെ കൂടെ അവൾ പോയി. അതിന് നമ്മൾ അവളെ വെറുത്തിട്ട് എന്ത് കാര്യം എപ്പോഴും നിന്റെ അമ്മയുടെ സുഖതിനും സന്തോഷതിനും വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കണം മോനേ…