എങ്ങിനെ കഴിഞ്ഞതാ ഞാനും അച്ഛനും അമ്മയും എന്ത് മാത്രം സന്തോഷോത്തോടെയാണ് കഴിഞ്ഞു പോയത്…
ഞങ്ങളുടെ സന്തോഷപൂർണമായ ജീവിതത്തിലേക്ക് അവൻ കടന്നുവന്നില്ലായിരുന്നു വെങ്കിൽ എന്റെ അമ്മക്ക് ഈ ഗതി വരില്ലായിരുന്നു. അമ്മയെ ഞാൻ പൊന്നുപോലെ നോക്കുമായിരുന്നില്ലേ ഒരിക്കലും കരയിക്കാതെ ഒരു കുറവും വരുത്താതെ…
എന്ന് ആലോചിച് കൊണ്ടിരുന്നപ്പോഴാണ് കാർത്തി എന്റെ തോളിൽ കൈ വെക്കുന്നത്.
ഞാൻ അവനെ കണ്ടതും കരഞ്ഞു പോയി എന്റെ എല്ലാ നിയന്ത്രണങ്ങളും നഷ്ടമായി കഴിഞ്ഞിരുന്നു.
ടാ എന്താടാ ഇത് കൊച്ചുകുട്ടികളെ പോലെ. നി അവരെ കണ്ടോ.
അതേ
അവര് എന്താണ് നിന്നോട് പറഞ്ഞത്.
കാലിൽ വീണു.
അപ്പൊ നി വഴക്ക് പറഞ്ഞോ.
ഇല്ലെടാ.
അങ്ങിനെ അല്ലല്ലോ ഞാൻ കേട്ടത്.
നി വഴക്ക് പറഞ്ഞു തല്ലി ഇറക്കിവിട്ടെന്നോ മറ്റോ ആണല്ലോ.
കാർത്തി ഞാൻ അങ്ങിനെ ചെയ്യുമെന്ന് നിനക്ക് തോന്നുന്നുണ്ടോ. എന്നെകൊണ്ട് അതിനു കഴിയുമോടാ.
ഒന്നുമില്ലേലും എന്റെ അമ്മയെല്ലേടാ.
എന്നെ പ്രസവിച്ച അമ്മ..
ആ ഓർമ നിനക്ക് ഉണ്ടായാൽ മതി എല്ലാം ശരിയാകും. നമുക്ക് നേരെയാകെടാ.
വാ നി ഈ സ്റ്റാഫിനെ ഒക്കെ പറഞ്ഞു വിട്ടിട്ടു നീയിതെന്തു എടുക്കുകയാ ഇവിടെ. വാ നമുക്കൊന്ന് പുറത്തോട്ടിറങ്ങിയിട്ടു ബാക്കി കാര്യങ്ങൾ പറയാം.
ഓഫീസ് ലോക്ക് ചെയ്തു ഞാനും കാർത്തിയും വണ്ടിയെടുത്തു ബീച്ചിലെക്കു പുറപ്പെട്ടു.
എടാ മനു നി അച്ഛനോട് പറഞ്ഞോ.
ഇല്ലെടാ
പറയേണ്ടേ
പറയണം പതുക്കെ ആകാം എന്ന് വിചാരിച്ചു
അച്ഛന്റെ നിലപാട് എന്താണെന്ന് അറിയണമല്ലോ.
ഇതിന്റെ പേരിൽ എനിക്കെന്റെ അച്ഛനെ നഷ്ടപ്പെടുത്താൻ കഴിയില്ലല്ലോ..
ഹ്മ്മ് സൂചിപ്പിച്ചു കൂടായിരുന്നോ.
ചെറിയ രീതിയിൽ എറിഞ്ഞിട്ടിട്ടുണ്ട്.
മനസിലായിട്ടുണ്ടോ എന്തോ.
അപ്പോയെക്കും അച്ഛന്റെ വിളിയെത്തി . മനു നി എവിടെ.
കുറച്ചൂടെ വൈകും അച്ഛാ.
ഹ്മ്മ് ഇന്നലത്തെ പോലെ കുടിച്ചോണ്ട് വരാൻ ആണെങ്കിൽ. എന്ന് പറഞ്ഞു അച്ഛൻ ഫോൺ വെച്ചു.
കണ്ടോടാ അച്ഛനാണ്..
എല്ലാവരോടും ഇങ്ങിനെയൊക്കെ സംസാരിക്കുന്നതു അമ്മയായിരിക്കും പക്ഷെ എനിക്ക് എല്ലാം അച്ഛനാടാ.
കേട്ടില്ലേ നി ചോദിക്കുന്നത് ഞാനൊരു അരമണിക്കൂർ ലേറ്റ് ആയാൽ വിളിക്കാൻ തുടങ്ങും.
എന്ന് പറഞ്ഞു ഞാൻ കണ്ണ് തുടച്ചു.