എന്തൊക്കെയുണ്ട് മനു കമ്പനി ഒക്കെ എങ്ങിനെ പോകുന്നു.
കുഴപ്പമൊന്നും ഇല്ല അമ്മേ.
ഉടനെ കാർത്തി.
അപ്പൊ ശില്പ ഒന്നും പറയാറില്ലേ.
ഇല്ല അവളോട് ചോദിച്ചാൽ തലയും വാലും ഉണ്ടാകില്ല.
നി ഇരിക്ക് കാർത്തി. കുടിക്കാൻ എന്തേലും എടുത്തിട്ട് വരാം എന്ന് പറഞ്ഞോണ്ട് ശില്പ അകത്തോട്ടു പോയി.
വേണ്ട ശില്പ എന്ന് പറഞ്ഞു നിരാകരിച്ചു നിനക്കല്ല എന്റെ ബോസിന് എന്തെങ്കിലും കൊടുക്കേണ്ടേ.
ഹോ ബോസ്സിനെ കൂളാക്കുകയാണോ.
അപ്പോയെക്കും മനു
ശില്പ അവരെവിടെ.
ആ റൂമിലുണ്ട്.
ഞാൻ കാർത്തിയെയും കൂട്ടി അവിടേക്കു ചെന്നു.
റൂമിലെത്തിയതും
കാർത്തി അമ്മേ അമ്മേ എന്ന് വിളിച്ചു.
അവര് തിരിഞ്ഞു നോക്കിയതും.
ഞങ്ങളെ ഒക്കെ ഓർമ്മയുണ്ടോ.
അത് കേട്ടതും അമ്മ കരയാൻ തുടങ്ങി.
മോനേ കാർത്തി.
ഹ്മ്മ് അപ്പൊ ഓർമയുണ്ട്.
അതേ ഞാൻ നിങ്ങളെ എന്നെങ്കിലും കണ്ടുമുട്ടുമ്പോ ചോദിക്കണം എന്ന് കരുതിയതാ.
എങ്ങിനെ സാധിച്ചു നിങ്ങൾക്ക്..
അത് കേട്ടതും അമ്മ വീണ്ടും കരയാൻ തുടങ്ങി.
ഇനിയിപ്പോ കരഞ്ഞിട്ടെന്താ കാര്യം ദേ ഇവനെ കണ്ടോ. അമ്മ
എത്ര കഷ്ടപെട്ടെന്ന് അറിയുമോ അമ്മക്ക്.
എനിക്കെ അറിയൂ ഓരോ ദിവസവും ഇവൻ തള്ളി നീക്കിയത്.
എന്തിന് വേണ്ടി
നിങ്ങടെ തോന്നി വാസത്തിന്നു വേണ്ടി. എന്നിട്ടിപ്പോ..
കാർത്തി നി വെറുതെ അവരെ ടെൻഷൻ ആക്കാതെ.എന്ന് പറഞ്ഞോണ്ട് ശില്പ അവനെ തടഞ്ഞു.
പറയട്ടെ മോളെ എല്ലാം കേൾക്കാൻ ഞാൻ ബാധ്യസ്ഥയാണ്.
ശില്പ നിനക്ക് ഇന്നി കാണുന്ന നിന്റെ ബോസ്സിനെയെ അറിയൂ.
എന്നാൽ എനിക്കതല്ല.
പിച്ചവെച്ച കാലം മുതൽ ഇവനെയും ദേ നില്കുന്നു ഇവന്റെ അമ്മ അവരെയും അറിയാം.
കഴിഞ്ഞ പത്ത് കൊല്ലം ഇവൻ അനുഭവിച്ച വേദന എന്താണെന്നു എനിക്ക് മാത്രമേ അറിയൂ..
എല്ലാം കഴിഞ്ഞിട്ടിപ്പോ വന്നു കരഞ്ഞാൽ മതിയല്ലോ..
മോനേ എന്ന് പറഞ്ഞോണ്ട് അമ്മ വീണ്ടും കരയാൻ തുടങ്ങി.
നിങ്ങക്കറിയോ ഞാൻ പോലും വേണ്ട എന്ന് പറഞ്ഞിട്ടും നിങ്ങളെ ഒഴിവാക്കുവാൻ സമ്മതിക്കാതെ ഇവൻ..
എന്ന് പറഞ്ഞു കൊണ്ട് കാർത്തി എന്നെ നോക്കി.
മനു ഇത്രയെങ്കിലും ഞാൻ ഇവരോട് പറഞ്ഞില്ലേൽ പിന്നെ നമ്മൾ തമ്മിലുള്ള ബന്ധത്തിന്നു അർത്ഥം ഇല്ലാണ്ടായി പോകുമെടാ സോറി.