പക 2
Paka Part 2
[ Previous Part ]
ഓഫീസിലെ പാർക്കിങ്ങിലേക്ക് വണ്ടി ഒതുക്കി കൊണ്ട്
മനു കാർത്തിയോടായി.
കാർത്തി അമ്മയുടെ ഈ അവസ്ഥ എന്ന് പറയാൻ തുടങ്ങിയതും മനുവിന്റെ ശബ്ദം ഇടറി.
മനു നി ഇപ്പൊ അതൊന്നും ആലോചിക്കേണ്ടാ എല്ലാം നമുക്ക് ശരിയാക്കാം ഞാനില്ലേ നിന്റെ കൂടെ.
അമ്മയുടെ കോലം കണ്ടോ നീ
ഹ്മ്മ്
എല്ലാത്തിനും പരിഹാരം ഉണ്ടാകും അതുവരെ ക്ഷമിക്കെടാ നീ
എടാഅച്ഛനോട് ഇത് പറയാൻ എനിക്കാവുന്നില്ലെടാ. അമ്മയെ ശിൽപയുടെ വീട്ടിൽ വിട്ടു പോരാനും മനസ്സ് വരുന്നില്ല ഞാൻ ഞാൻ
ഒരുപാട് സ്നേഹിച്ചു പോയെടാ എന്റെ അമ്മയെ.
ആ അമ്മയെ ഈ കോലത്തിൽ കാണേണ്ടി വരുമെന്ന് ഒരിക്കലും ഞാൻ വിചാരിച്ചിട്ടില്ല..
അതെനിക്കറിയാം മനു. നി വിഷമിക്കാതെ. എല്ലാത്തിനും പരിഹാരം ഉണ്ടാകും.
പിന്നെ അമ്മ കൺ മുൻപിൽ തന്നെ ഇല്ലേ ഇപ്പൊ
കഴിഞ്ഞ പത്ത് വർഷക്കാലം എവിടെ ആണെന് പോലും അറിയില്ലായിരുന്നുവല്ലോ
ഇപ്പൊ നമ്മുടെ കണ്മുന്നിൽ തന്നെ അല്ലേ അതും ശിൽപയുടെ വീട്ടിൽ.
ശില്പ അമ്മയെ നല്ലോണം ശ്രദ്ധിച്ചോളും. ഞാനത് അവളോട് പറഞ്ഞിട്ടുണ്ട്..
ഹ്മ്മ് ശിൽപയുടെ അമ്മ എന്ത് കരുതിക്കാണും കാർത്തി.
അവരെന്തു കരുതാന അവരും ഒരു അമ്മയല്ലേ.
എന്നാലും.
ഒരേന്നാലും ഇല്ല നി ഇനി അതിനെ കുറിച്ച് വിഷമിക്കാതെ നാളെ എങ്ങിനെയെങ്കിലും അച്ഛനോട് സൂചിപ്പിക്കാൻ നോക്ക് എന്താ പ്രതികരണം എന്നറിയാല്ലോ.
അല്ല നിന്നെകൊണ്ട് വയ്യ എങ്കിൽ ഞാൻ സംസാരിക്കാം അച്ഛനോട്.
ഹേയ് അതിന്റെ ആവിശ്യം ഇല്ലെടാ.
അച്ഛനോട് എന്തും പറയാനുള്ള സ്വാതന്ത്രം ഉണ്ടെടാ അതും ഈ പത്ത് വർഷക്കാലം കൊണ്ട് ഞങ്ങളിലെ അച്ഛനും മകനും തമ്മിലുള്ള സ്നേഹം ആണെടാ.
പിന്നെ എന്തിനാ.
ഞാനും വരാം വീട്ടിലേക്കു നമുക്ക് രണ്ടുപേർക്കും കൂടെ പറയാം.
ഹ്മ്മ് അത് ശരിയാ. നി കൂടെ വാ.